ഗവ. ഐ.ടി.ഐ വനിത ചെങ്ങന്നൂരിൽ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡിലെ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ 2026-27 വര്‍ഷത്തില്‍ ഉണ്ടാകുന്ന ഒരു പ്രതീക്ഷിത ഒഴിവിലേയ്ക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഈഴവ/ബില്ലവ/തിയ്യ വിഭാഗത്തില്‍പെടുന്ന ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. ......
ചെങ്ങന്നൂർ: റോട്ടറി ക്ലബ് ഓഫ് ചെങ്ങന്നൂരിന്റെ
2026-27 വർഷത്തേക്കുള്ള 47- മത് പ്രസിഡന്റിന്റെയും പുതിയ ഭാരവാഹികളുടെയും സ്ഥാനരോഹണ ചടങ്ങ് 2026 ജൂലൈ 3 ന് വെള്ളിയാഴ്ച്ച രാത്രി
7.30ന് ചെങ്ങന്നൂർ അങ്ങാടിക്കൽ റോട്ടറി കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. ചടങ്ങിൽ ഗിന്നസ് പക്രുവാണ് മുഖ്യാതിഥിയായി പങ്കെടുക്കും.
പുതിയ പ്രസിഡന്റായി ബിജു മാത്യു കുറ്റിക്കാട്ട്, സെക്രട്ടറിയായി
ഡോ. ......
ഇടുക്കി കാന്തല്ലൂരിലെ ഒരു റിസോർട്ടിൽ നാല് വയസുകാരന് ക്രൂരമർദനം. ചെന്നൈയിൽ നിന്നെത്തിയ വിനോദസഞ്ചാരികളുടെ സംഘത്തിലുണ്ടായിരുന്ന കുട്ടിയെയാണ് അതേ സംഘത്തിലെ ചിലർ ആക്രമിച്ചതെന്നാണ് വിവരം.
കുട്ടിയെ റിസോർട്ടിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം നിലത്തേക്ക് തള്ളിയിടുകയും ചവിട്ടുകയുമുണ്ടായതായി ദൃക്സാക്ഷികൾ പറയുന്നു. ......
ദോഹ: സംഗീതപ്രേമികൾക്ക് ഗൃഹാതുരതയുടെ മധുരമുണർത്തി "മധുരിക്കും ഓർമ്മകളേ..." സംഗീതസായാഹ്നം ശ്രദ്ധേയമായി. റിഥം & മെലഡീസും ഇ-ട്രാക്ക് വിഷനും സംയുക്തമായി സംഘടിപ്പിച്ച ഈ പരിപാടി, പഴയകാല മലയാള നാടകഗാനങ്ങളിലൂടെ പ്രേക്ഷകർക്ക് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിച്ചത്.
ഖത്തറിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായ ഡോ. ......
ദോഹ: നയതന്ത്ര കോൺസുലർ കോർപ്സുകളിലെ തസ്തികകളുടെ വിവരണവും വർഗ്ഗീകരണവും വ്യക്തമാക്കുന്ന പുതിയ ഗൈഡ് പുറത്തിറക്കി. വിദേശകാര്യ മന്ത്രാലയത്തിലെ സ്ഥാപനപരമായ പ്രവർത്തന സംവിധാനം വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനി 2026-ലെ 34-ാം നമ്പർ മന്ത്രാലയ തീരുമാനം വഴിയാണ് ഗൈഡിന് അംഗീകാരം നൽകിയത്.
മന്ത്രാലയത്തിന്റെ ജനറൽ ഓഫീസിലും വിദേശങ്ങളിലെ സ്റ്റേറ്റ് മിഷനുകളിലും (എംബസികൾ, കോൺസുലേറ്റുകൾ) ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും കൂടുതൽ സുതാര്യമാക്കുക, ഉദ്യോഗസ്ഥരുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുക, ഉത്തരവാദിത്തബോധം ഉറപ്പാക്കുക എന്നിവയാണ് ഈ പുതിയ പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.നയതന്ത്ര, കോൺസുലർ ഉദ്യോഗസ്ഥർക്ക് ഒരു സംഘടനാപരമായ റഫറൻസ് ആയി ഈ ഗൈഡ് പ്രവർത്തിക്കും. ......
കാസർകോട്: ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്ന് നാളെ (ബുധനാഴ്ച) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. പ്രൊഫഷണൽ കോളജുകൾ, സർക്കാർ-സ്വകാര്യ സ്കൂളുകൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ തുടങ്ങി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
അതേസമയം, നേരത്തെ നിശ്ചയിച്ചിരുന്ന പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും ഈ അവധി ബാധകമല്ല. ......
കൊച്ചി: വേമ്പനാട് കായൽ പുനരുജ്ജീവനവും പൊക്കാളി കൃഷി സംരക്ഷണവും പരിഗണനയിലെന്നു എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ.
'ഖേത് ബച്ചാവോ അഭിയാൻ' കാമ്പയിനിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയുടെ കാർഷിക അഭിവൃദ്ധി ലക്ഷ്യമിട്ട് സമഗ്ര പഠനം നടത്തി ഇതുൾപ്പെടെ പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫാം ടൂറിസം രംഗത്തെ മികച്ച സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി, ജില്ല പഞ്ചായത്തിന് കീഴിലുള്ള നേര്യമംഗലത്തെ 235 ഏക്കർ കൃഷിയിടം മികവിന്റെ കേന്ദ്രമാക്കി മാറ്റും. നഗരപ്രദേശങ്ങളിലെ ഹോർട്ടികൾച്ചർ സാധ്യതകൾ വിപുലപ്പെടുത്തുന്നതിനും പദ്ധതിയുണ്ട്.
മണ്ണിന്റെ ഫലഭൂയിഷ്ഠത വീണ്ടെടുക്കാനുള്ള അടിയന്തര ശ്രമങ്ങൾ ആവശ്യമാണ്. ......
ചെങ്ങന്നൂർ: പെൻഷൻകാരോടുള്ള സർക്കാർ സമീപനം തിരുത്തണമെന്ന് പെൻഷനേഴ്സ് സംഘ് ജില്ലാ ജോയിൻ സെക്രട്ടറി ടി രാജേഷ് കുമാർ സർക്കാരിനോട് ആവശ്യപ്പെട്ടു. ചെങ്ങന്നൂർ ബ്ലോക്ക് പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം മെഡിസെപ് കുറ്റമറ്റതാക്കുക പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ......
ചേപ്പാട്:സി കെ എച്ച് എസ് എസിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധദിനചാരണ
ത്തിന്റെ ഭാഗമായി സ്കൗട്ട് ആന്റ് ഗൈഡ് നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി. ലഹരിവിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ പ്രദർശനം, ലഹരി വിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ബിനു കെ സാമൂവൽ ഉദ്ഘാടനം ചെയ്തു. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസത്തിന്റെ ആദ്യപകുതിയിൽ കാര്യങ്ങളിൽ തടസ്സം, മാനസിക സമ്മർദം, ആരോഗ്യപ്രശ്നങ്ങൾ, ഉദരസംബന്ധമായ അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെടാം. എന്നാൽ ഉച്ചയ്ക്ക് 1 മണിക്ക് ശേഷം സാഹചര്യങ്ങൾ അനുകൂലമാകും. ......